Skip to content

ഡുപ്ലെസിസും ധോണിയും തിളങ്ങി പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടി. മികച്ച തുടക്കമാണ് ഫാഫ് ഡുപ്ലെസിസും ഷെയ്ൻ വാട്സനും ചേർന്ന് ചെന്നൈയ്ക്ക് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 56 റൺസ് കൂട്ടിച്ചേർത്തു. വാട്സൻ 24 പന്തിൽ 26 റൺസ് നേടി പുറത്തായപ്പോൾ ഫാഫ് ഡുപ്ലെസിസ് 38 പന്തിൽ 54 റൺസ് നേടി. 23 പന്തിൽ പുറത്താകാതെ 37 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണിയും 15 പന്തിൽ 21 റൺസ് നേടിയ അമ്പാട്ടി റായുഡുവും ചേർന്നാണ് ചെന്നൈ സ്കോർ 150 കടത്തിയത്.

നാലോവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനാണ് പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.