Skip to content

ഐ പി എല്ലിൽ 2000 റൺസ് പൂർത്തിയാക്കി സഞ്ജു സാംസൺ ; തകർത്തത് വിരാട് കോഹ്ലിയുടെ റെക്കോർഡ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2000 റൺസ് പൂർത്തിയാക്കി രാജസ്ഥാൻ റോയൽസ് ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഐ പി എല്ലിൽ 2000 റൺസ് നേടുന്ന മുപ്പതാമത്തെ ബാറ്റ്‌സ്മാനാണ് സഞ്ജു. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാനെന്ന റെക്കോർഡും സഞ്ജു സാംസൺ സ്വന്തമാക്കി . സാക്ഷാൽ വിരാട് കോഹ്ലിയെയാണ് സഞ്ജു സാംസൺ മറികടന്നത്. 2013 ൽ 2000 റൺസ് പൂർത്തിയാക്കുമ്പോൾ 24 വയസ്സും 175 ദിവസവുമായിരുന്നു കോഹ്ലിയുടെ പ്രായം.

കഴിഞ്ഞ മത്സരത്തിൽ 55 പന്തിൽ പുറത്താകാതെ 102 റൺസ് നേടിയ സഞ്ജുവിന് കഴിഞ്ഞ മത്സരത്തിൽ 10 പന്തിൽ 8 റൺ നേടാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിൽ ആറ് റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചത് .