Skip to content

സാക്ഷാൽ ക്രിസ് ഗെയ്‌ലിന് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി സുരേഷ് റെയ്‌ന

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചരിത്രറെക്കോർഡുകൾ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ . മത്സരത്തിൽ 32 പന്തിൽ 36 റൺസ് നേടിയ സുരേഷ് റെയ്‌ന ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യൻ മണ്ണിൽ 6000 റൺസ് പൂർത്തിയാക്കി. ഇതോടെ ഒരു രാജ്യത്ത് ട്വന്റി20 ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടം സുരേഷ് റെയ്‌ന സ്വന്തമാക്കി.

ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടി സുരേഷ് റെയ്‌ന കളിക്കുന്ന 150 ആം മത്സരം കൂടിയായിരുന്നു ഇത്. 166 മത്സരങ്ങൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‌ വേണ്ടി കളിച്ച വിരാട് കോഹ്ലി മാത്രമാണ് ഇതിനുമുൻപ് ഐ പി എല്ലിൽ ഒരു ടീമിന് വേണ്ടി 150 മത്സരങ്ങൾ കളിച്ചിട്ടുള്ളത്.

നേരത്തെ ഐ പി എല്ലിൽ 5000 റൺസ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന നേട്ടവും സുരേഷ് റെയ്‌ന സ്വന്തമാക്കിയിരുന്നു.