Skip to content

ഇരുപതാം ഓവറിൽ മാത്രം ഇതുവരെ അടിച്ചുകൂട്ടിയത് 503 റൺസ് ; ഇത് ധോണി മാജിക്ക്

എം എസ് ധോണിയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് റൺസിന്റെ എട്ട് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിയത്. ഒരു ഘട്ടത്തിൽ 27/3 എന്ന നിലയിൽ തകർന്ന ടീമിനെ 46 പന്തിൽ പുറത്താകാതെ 75 റൺസ് നേടിയ ധോണിയുടെ പ്രകടനമാണ് നിശ്ചിത 20 ഓവറിൽ 175 ന് 5 എന്ന മികച്ച സ്കോറിൽ എത്തിച്ചത്. നാല് ഫോറും നാല് സിക്സും മത്സരത്തിൽ ധോണിയുടെ ബാറ്റിൽ നിന്നും പിറന്നു.

ഉണാഡ്കട് എറിഞ്ഞ അവസാന ഓവറിൽ 28 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. ആദ്യ പന്തിൽ സിംഗിൾ നേടിയ ധോണി പിന്നീട് ലഭിച്ച ഓവറിലെ അവസാന മൂന്ന് പന്തുകളിൽ സിക്സർ പറത്തി . ഈ സീസണിലെ ഏറ്റവും റൺസ് പിറന്ന ഓവർ കൂടിയായിരുന്നു അത് . മത്സരത്തിന്റെ ഗതി മാറ്റിമറിച്ചതും അതേ ഓവർ തന്നെയായിരുന്നു.

ഐ പി എല്ലിൽ ഇതുവരെ 20 ആം ഓവറിൽ നിന്നും 503 റൺസ് ധോണി അടിച്ചുകൂട്ടിയിട്ടുണ്ട്. ഈ മത്സരത്തിലെ മൂന്ന് സിക്സ് അടക്കം ഇതുവരെ 41 സിക്സും 36 ഫോറും ധോണി അവസാന ഓവറുകളിൽ ധോണി നേടിയിട്ടുണ്ട്. ഐ പി എല്ലിൽ ഇതുവരെയും മറ്റൊരു ബാറ്റ്‌സ്മാനും ഇരുപതാം ഓവറിൽ 250 റൺസ് നേടാൻ സാധിച്ചിട്ടില്ലയെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. ഇതുവരെ ഐ പി എല്ലിൽ നേടിയ റൺസിൽ 12 % വും ധോണി നേടിയത് ഇരുപതാം ഓവറിലാണ്.