Skip to content

വീണ്ടും മുംബൈയ്ക്ക് മുൻപിൽ പത്തിമടക്കി ചെന്നൈ ; മുംബൈ നേടിയത് 37 റൺസിന്റെ തകർപ്പൻ വിജയം

ഐ പി എൽ പന്ത്രണ്ടാം സീസണിലെ ആദ്യ പരാജയമേറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 37 റൺസിനാണ് ചെന്നൈ പരാജയപെട്ടത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 171 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 133 റൺസ് നേടാനെ സാധിച്ചുള്ളൂ. 54 പന്തിൽ 58 റൺസ് നേടിയ കേദാർ ജാദവിന് മാത്രമേ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം ചെന്നൈയ്ക്ക് വേണ്ടി കാഴ്ച്ച വെയ്ക്കാൻ സാധിച്ചുള്ളൂ. ധോണി 21 പന്തിൽ 12 റൺസ് നേടി പുറത്തായി.

മുംബൈ ഇന്ത്യൻസിന് വേണ്ടി ഹർദിക് പാണ്ഡ്യ, ലസിത് മലിംഗ എന്നിവർ മൂന്ന് വിക്കറ്റ് വീതവും ജേസൺ ബെഹ്റൻഡോർഫ്‌ രണ്ട് വിക്കറ്റും നേടി. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് നേടുന്ന നൂറാം വിജയം കൂടിയാണിത്.