Skip to content

വീണ്ടും റസ്സൽ മാജിക്ക് ; തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി ബാംഗ്ലൂർ

റസ്സലിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിന്റെ മികവിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. 13 പന്തിൽ ഒരു ഫോറും ഏഴ് സിക്സുമടക്കം 48 റൺസ് നേടിയ റസ്സലിന്റെ പ്രകടനത്തിന്റെ മികവിൽ 206 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. 31 പന്തിൽ 43 റൺസ് നേടിയ ക്രിസ് ലിൻ, 25 പന്തിൽ 33 റൺസ് നേടിയ റോബിൻ ഉത്തപ്പ, 23 പന്തിൽ 37 റൺസ് നേടിയ നിതീഷ് റാണ, 15 പന്തിൽ 19 റൺസ് നേടിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക് എന്നിവർ മികച്ച പിന്തുണ നൽകി.

ബാംഗ്ലൂരിന് വേണ്ടി പവാൻ നേഗി, നവ്ഡീപ് സെയ്നി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത 84 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 32 പന്തിൽ 63 റൺസ് നേടിയ ഡിവില്ലിയേഴ്‌സ്, 28 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ മികവിലാണ് 205 റൺസ് നേടിയത്.