Skip to content

ഐ പി എൽ റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് അഞ്ച് വിക്കറ്റിന് പരാജയപെട്ടെങ്കിലും മികച്ച പ്രകടനമായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 49 പന്തിൽ 84 റൺസ് നേടിയ വിരാട് കോഹ്ലി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌നയെ മറികടന്ന് ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനുമായി.

നിലവിൽ 180 മത്സരത്തിൽ നിന്നും ഐ പി എല്ലിൽ 34.13 ശരാശരിയിൽ 5086 റൺസ് റെയ്ന നേടിയിട്ടുണ്ട്. മറുഭാഗത്ത് കോഹ്ലയാകട്ടെ 168 മത്സരത്തിൽ നിന്നും 38.13 ശരാശരിയിൽ ഇതുവരെ 5110 റൺസ് നേടിയിട്ടുണ്ട്.

നാല് സെഞ്ചുറിയും 35 ഫിഫ്റ്റിയും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നപ്പോൾ ഒരു സെഞ്ചുറിയും 35 ഫിഫ്റ്റിയും റെയ്ന നേടി.

177 മത്സരത്തിൽ നിന്നും 31.72 ശരാശരിയിൽ 4600 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് കോഹ്ലിക്കും റെയ്നയ്ക്കും പുറകിലുള്ളത്. 118 മത്സരത്തിൽ 41.94 ശരാശരിയിൽ 4278 റൺസ് നേടിയ ഡേവിഡ് വാർണറാണ് നാലാം സ്ഥാനത്തുള്ളത്.