Skip to content

വിജയിച്ചെങ്കിലും അക്കാര്യത്തിൽ കൊൽക്കത്ത മികവ് പുലർത്തണമെന്ന് ദിനേശ് കാർത്തിക്

തകർപ്പൻ വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ കൊൽക്കത്ത നേടിയത്. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 206 റൺസിന്റെ വിജയലക്ഷ്യം അഞ്ച് പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെയാണ് കൊൽക്കത്ത മറികടന്നത്. എന്നാൽ ഈ വിജയത്തിനിടയിലും വരും മത്സരങ്ങളിൽ ബൗളർമാർ കൂടുതൽ മികവ് പുലർത്തണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത ക്യാപ്റ്റൻ ദിനേശ് കാർത്തിക്.

റസ്സലിനെ തകർപ്പൻ ഇന്നിങ്‌സിനെ പുകഴ്ത്തിയതിനൊപ്പം തന്നെ ബൗളർമാർ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും മത്സരശേഷം ദിനേശ് കാർത്തിക് പറഞ്ഞു.

” അത്തരത്തിലുള്ള പ്രകടനത്തെ കുറിച്ച് നിങ്ങൾ അധികം സംസാരിക്കേണ്ടതില്ല. പ്ലേയർ എന്ന നിലയിൽ അവനെ ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ അവന് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനും സന്തോഷവാനായിരിക്കാനുമുള്ള അന്തരീക്ഷം ഉറപ്പവരുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മത്സരത്തിൽ സ്പിന്നർമാർക്കെതിരെ കളിക്കുകയെന്നത് കഠിനമായിരുന്നു. എന്നാൽ ഫാസ്റ്റ് ബൗളർമാർക്കെതിരെ അക്കാര്യം എളുപ്പമായിരുന്നു. ബാറ്റ്‌സ്മാന്മാർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതിനൊപ്പം ബൗളർമാർ നന്നായി പന്തെറിഞ്ഞ് ബാറ്റ്‌സ്മാന്മാരെ സഹായിക്കുകയും വേണം . ക്രിസ് ലിൻ ഉത്തരവാദിത്വം ഏറ്റെടുത്ത് കളിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. ” ദിനേശ് കാർത്തിക് പറഞ്ഞു.