Skip to content

അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് 170 റൺസ് നേടി. അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയും പൊള്ളാർഡും തകർത്തടിച്ചതോടെയാണ് പൊരുതാവുന്ന സ്കോറിൽ മുംബൈ എത്തിയത്. ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് മുംബൈ നേടിയത്. ഹർദിക് പാണ്ഡ്യ എട്ട് പന്തിൽ 25 റൺസും പൊള്ളാർഡ് 7 പന്തിൽ 17 റൺസും നേടി പുറത്താകാതെ നിന്നു. തുടക്കത്തിലേ തകർച്ചയിലും 43 പന്തിൽ 59 റൺസ് നേടിയ സൂര്യകുമാർ യാദവും 32 പന്തിൽ 42 റൺസ് നേടിയ ക്രൂനാൽ പാണ്ഡ്യയും ചേർന്നാണ് മുംബൈ ഇന്ത്യൻസിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.

ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ, മോഹിത് ശർമ, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.