Skip to content

നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും നേർക്കുനേർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. കളിച്ച മൂന്ന് മത്സരങ്ങളും പരാജയപെട്ട ഇരുടീമുകളും പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്. 2017 ഒക്ടോബറിൽ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഏകദിനത്തിലാണ് ഇതിനുമുൻപ് സ്റ്റീവ് സ്മിത്തും വിരാട് കോഹ്ലിയും തമ്മിൽ ഏറ്റുമുട്ടിയത്. ആ സമയത്ത് ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്ന സ്റ്റീവ് സ്മിത്തിന് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് ലഭിക്കുകയും തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗും ഓസ്‌ട്രേലിയയിൽ ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന ടെസ്റ്റ് പരമ്പരയും സ്റ്റീവ് സ്മിത്തിന് നഷ്ട്ടമാവുകയും ചെയ്തു.

അതിനിടയിൽ ടെസ്റ്റ് റാങ്കിങ്ങിൽ വിരാട് കോഹ്ലി സ്റ്റീവ് സ്മിത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല. കോഹ്ലി മൂന്ന് മത്സരത്തിൽ നിന്നും 55 റൺസ് നേടിയപ്പോൾ രണ്ട് മത്സരത്തിൽ നിന്നും 48 റൺസ് നേടാനെ സ്റ്റീവ് സ്മിത്തിന് സാധിച്ചിട്ടുള്ളൂ.

ഇന്ന് ജയ്പൂരിൽ മത്സരത്തിനായി ഇറങ്ങുമ്പോൾ വിജയം മാത്രമായിരിക്കും ഇരുവരുടെയും ടീമുകളുടെ ലക്ഷ്യം ആരായിരിക്കും മത്സരത്തിൽ വിജയം നേടുക ആരായിരിക്കും മേധാവിത്വം പുലർത്തുക കാത്തിരുന്ന് തന്നെ കാണാം .