Skip to content

ബാറ്റ്‌സ്മാന്മാരും രക്ഷിച്ചില്ല ; ബാംഗ്ലൂരിനെതിരെ സൺറൈസേഴ്‌സിന് വമ്പൻ വിജയം

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ 118 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ്  ഹൈദരാബാദ്. സൺറൈസേഴ്‌സ് ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 19.5 ഓവറിൽ 113 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് നബിയാണ് ബാംഗ്ലൂരിനെ തകർത്തത്. സന്ദീപ് ശർമ്മ 3.5 ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഒരു ഘട്ടത്തിൽ 35 റൺസിന് ആറ് വിക്കറ്റുകൾ നഷ്ട്ടമായി ബാംഗ്ലൂരിനെ 32 പന്തിൽ 37 റൺസ് നേടിയ ഡി ഗ്രാൻഡ്ഹോമെ 19 റൺസ് നേടിയ പ്രയാസ് ബർമൻ എന്നിവരാണ് വൻ നാണകേടിൽ നിന്നും രക്ഷിച്ചത് .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്‌സിനെ 56 പന്തിൽ 114 റൺസ് നേടിയ ജോണി ബെയർസ്റ്റോയും 56 പന്തിൽ 100 റൺസ് നേടിയ ഡേവിഡ് വാർണറും ചേർന്നാണ് കൂറ്റൻ സ്കോറിൽ എത്തിച്ചത് . വിജയത്തോടെ പോയിന്റ് ടേബിളിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി.