Skip to content

ബട്ട്ലർ തിളങ്ങി പിന്തുണ നൽകി സ്മിത്തും ട്രിപാട്ടിയും ; രാജസ്ഥാൻ റോയൽസിന് ആദ്യ വിജയം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 159 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ തുടക്കമാണ് രഹാനെയും ബട്ട്ലറും ചേർന്ന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 60 റൺസ് കൂട്ടിച്ചേർത്തു. രഹാനെ 22 റൺസ് നേടി പുറത്തായപ്പോൾ ജോസ് ബട്ട്ലർ 43 പന്തിൽ 59 റൺസ് നേടി. സ്റ്റീവ് സ്മിത്ത് 31 പന്തിൽ 38 റൺസും രാഹുൽ ട്രിപാട്ടി 23 പന്തിൽ 34 ഉം റൺസ് നേടി മികച്ച പിന്തുണ നൽകി.

നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹാലാണ് ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്.