Skip to content

തകർപ്പൻ പ്രകടനവുമായി പാർത്ഥിവ് പട്ടേലും സ്റ്റോയിനിസും ; തുടക്കത്തിലേ തകർച്ചയിലും പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‌ ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 158 റൺസ് ബാംഗ്ലൂർ നേടി. ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഡിവില്ലിയേഴ്‌സിനും തിളങ്ങാൻ സാധിച്ചില്ലെങ്കിലും അവസരത്തിനൊത്തുയർന്ന പാർഥിവ് പട്ടേലും ആദ്യ മത്സരത്തിനിറങ്ങിയ സ്റ്റോയിനിസും ചേർന്നാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 53 റൺസ് നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തു. പാർഥിവ് പട്ടേൽ 41 പന്തിൽ 67 റൺസ് നേടി പുറത്തായപ്പോൾ സ്റ്റോയിനിസ് 28 പന്തിൽ 31 റൺസ് നേടി പുറത്താകാതെ നിന്നു. ഒമ്പത് പന്തിൽ 18 റൺസ് നേടി മൊയീൻ അലി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെയാണ് ബാംഗ്ലൂർ സ്കോർ 150 കടന്നത് .

നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചത് .