Skip to content

മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം ഐ പി എല്ലിലെ എൽ ക്ലാസിക്കോ

മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽ ക്ലാസിക്കോയാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഐ പി എൽ ഇന്ത്യയിൽ ഉത്സവമായെന്നും ഭ്രാന്തമായി ആഘോഷിക്കാൻ തുടങ്ങിയെന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സംസ്ക്കാരം ഇന്ത്യയിലും എത്തിതുടങ്ങിയെന്നും രോഹിത് ശർമ്മ പറഞ്ഞു.

” ലിവർപൂൾ v മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലും എൽ ക്ലാസിക്കോയിലും കാണുന്ന അതേ പാഷൻ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിലും നമുക്കിപ്പോൾ കാണാൻ സാധിക്കും . മികച്ച പോരാട്ടമാണ് ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ കാഴ്ച്ചവെയ്ക്കുന്നത്. രണ്ട് ടീമുകളും മൂന്ന് തവണവീതം കിരീടവും നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഐ പി എൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന മത്സരമായി ചെന്നൈ സൂപ്പർ കിങ്‌സ് മുംബൈ ഇന്ത്യൻസ് പോരാട്ടം മാറിയത് ” രോഹിത് ശർമ്മ പറഞ്ഞു.

ഐ പി എല്ലിൽ ഇതുവരെ 26 തവണ ഏറ്റുകിട്ടിയപ്പോൾ 14 തവണയും വിജയം മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നു.