Skip to content

ഐ പി എല്ലിൽ ഇതാദ്യം ; ചരിത്രറെക്കോർഡ് സ്വന്തമാക്കി വാർണർ ബെയർസ്റ്റോ കൂട്ടുകെട്ട്

തകർപ്പൻ സെഞ്ചുറിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് വാർണറും നേടിയത്. ഡേവിഡ് വാർണർ 55 പന്തിൽ നിന്നും സെഞ്ചുറി നേടിയപ്പോൾ 52 പന്തിൽ നിന്നാണ് ജോണി ബെയർസ്റ്റോ തന്റെ ആദ്യ ഐ പി എൽ സെഞ്ചുറി നേടിയത് . ഓപ്പണിങ് കൂട്ടുകെട്ടിൽ 185 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും ഉയർന്ന ഓപണിങ് കൂട്ടുകെട്ട് നേടുന്ന ജോഡിയായി ഇരുവരും മാറി. 184 റൺസ് നേടിയ ക്രിസ് ലിൻ, ഗൗതം ഗംഭീർ കൂട്ടുകെട്ടിന്റെ റെക്കോർഡാണ് ഇരുവരും തകർത്തത്.

ഇതിനുമുൻപ് നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ഓപണിങ് കൂട്ടുകെട്ടിൽ 100 റൺസ് ഇരുവരും നേടിയിരുന്നു . ഇതോടെ ഐ പി എല്ലിൽ തുടർച്ചയായി സെഞ്ചുറി കൂട്ടുകെട്ട് നേടുന്ന ജോഡിയെന്ന ചരിത്രനേട്ടം വാർണറും ബെയർസ്റ്റോയും ചേർന്ന് നേടി.