Skip to content

മികവ് പുലർത്തി ബൗളർമാർ ; ഡൽഹിക്കെതിരെ സൺറൈസേഴ്‌സിന് 130 റൺസിന്റെ വിജയലക്ഷ്യം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 129 റൺസ് നേടാനെ ഡൽഹിയ്ക്ക് സാധിച്ചുള്ളൂ. 41 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് മാത്രമേ ഡൽഹി നിരയിൽ തിളങ്ങാൻ സാധിച്ചുള്ളു. 13 പന്തിൽ 23 റൺസ് നേടി അവസാന ഓവറിൽ തകർത്തടിച്ച അക്ഷർ പട്ടേലിന്റെ മികവിലാണ് ഡൽഹി സ്കോർ 120 കടന്നത്. ക്രിസ് മോറിസ് 15 പന്തിൽ 17 റൺസ് നേടി പുറത്തായി .

സൺറൈസേഴ്‌സിന് വേണ്ടി ഭുവനേശ്വർ കുമാർ, മൊഹമ്മദ് നബി, സിദ്ധാർഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റ് വീതവും റാഷിദ് ഖാൻ, സന്ദീപ് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.