Skip to content

Ipl 2020

വരവറിയിച്ച് ക്രിസ് ഗെയ്ൽ, ബാംഗ്ലൂരിനെതിരെ അവസാന പന്തിൽ വിജയം നേടി കിങ്‌സ് ഇലവൻ പഞ്ചാബ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് മറികടന്നു. പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ കെ എൽ രാഹുൽ 49… Read More »വരവറിയിച്ച് ക്രിസ് ഗെയ്ൽ, ബാംഗ്ലൂരിനെതിരെ അവസാന പന്തിൽ വിജയം നേടി കിങ്‌സ് ഇലവൻ പഞ്ചാബ്

നോർക്കിയയല്ല, ഐ പി എല്ലിലെ വേഗതയേറിയ പന്തിന്റെ യഥാർത്ഥ അവകാശി ആ ബൗളർ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ സൗത്താഫ്രിക്കൻ ബൗളർ ആന്റിച്ച് നോർക്കിയ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ജോസ് ബട്ട്ലർക്കെതിരെ 156.2 kmph വേഗതയിൽ നോർക്കിയ എറിഞ്ഞ പന്ത് ഐ പി എൽ ചരിത്രത്തിലെ വേഗതയേറിയ പന്താണെന്ന് വിലയിരുത്തപെട്ടിരുന്നു. എന്നാൽ 2012… Read More »നോർക്കിയയല്ല, ഐ പി എല്ലിലെ വേഗതയേറിയ പന്തിന്റെ യഥാർത്ഥ അവകാശി ആ ബൗളർ

മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ 20 റൺസിന്റെ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും സ്വന്തമാക്കാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ തങ്ങളുടെ പത്താമത്തെ വിജയമാണ് ദുബായിൽ നടന്ന മത്സരത്തിൽ ചെന്നൈ… Read More »മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്

ഐ പി എല്ലിലെ തന്റെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിങ്‌സ് ഇലവൻ പഞ്ചാബിന്റെ ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. അന്താരാഷ്ട്ര തലത്തിൽ ഓസ്‌ട്രേലിയക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്തിട്ടുള്ള മാക്‌സ്‌വെല്ലിന് ആ മികവ് ഐ പി എല്ലിൽ കാഴ്ച്ചവെയ്ക്കാൻ… Read More »ഐ പി എല്ലിലെ തന്റെ മോശം ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗ്ലെൻ മാക്‌സ്‌വെൽ

ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ സൺറൈസേഴ്‌സിന്റെ തമിഴ്നാട് ബൗളർ ടി നടരാജനെ അഭിനന്ദിച്ച് ഡൽഹി ക്യാപിറ്റൽസ് ബൗളർ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിന് മുൻപായി അശ്വിനുമായുള്ള അഭിമുഖത്തിൽ എം എസ് ധോണിയുടെ വിക്കറ്റ് നേടുകയെന്നത് വലിയ… Read More »ധോണിയുടെ വിക്കറ്റ് വീഴ്ത്തിയ നടരാജനെ അഭിനന്ദിച്ച് രവിചന്ദ്രൻ അശ്വിൻ

ചെന്നൈയ്ക്കെതിരായ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡേവിഡ് വാർണർ

ടീം കോമ്പിനേഷനിൽ വന്ന പിഴവാണ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരാജയത്തിന് കാരണമായതെന്ന് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഒരു ബാറ്റ്‌സ്മാന്റെ കുറവ് മത്സരത്തിൽ നിഴലിച്ചിരുന്നുവെന്നും തുടർന്നുള്ള മത്സരങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് ടീമിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മത്സരശേഷം വാർണർ പറഞ്ഞു. ” ഒരു… Read More »ചെന്നൈയ്ക്കെതിരായ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡേവിഡ് വാർണർ

ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം, രവി ശാസ്ത്രി

എ ബി ഡിവില്ലിയേഴ്സിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താനുള്ള യഥാർത്ഥ സമയം ഇതാണെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. കൊൽക്കത്തയ്ക്കെതിരായ ഡിവില്ലിയേഴ്സിന്റെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തണമെന്ന് രവി ശാസ്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്. കഴിഞ്ഞ രാത്രിയിലെ… Read More »ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം, രവി ശാസ്ത്രി

ആ പിച്ചിൽ ഡിവില്ലിയേഴ്സിന് മാത്രമേ അത് സാധിക്കൂ, പ്രശംസിച്ച് വിരാട് കോഹ്ലി

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച് എ ബി ഡിവില്ലിയേഴ്സിനെ പ്രശംസിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിൽ കണ്ടതുപോലെയുള്ള പിച്ചിൽ ഇതുപോലെ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കാൻ എ ബി ഡിവില്ലിയേഴ്സിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും മികച്ച സ്കോർ സ്വന്തമാക്കാൻ… Read More »ആ പിച്ചിൽ ഡിവില്ലിയേഴ്സിന് മാത്രമേ അത് സാധിക്കൂ, പ്രശംസിച്ച് വിരാട് കോഹ്ലി

ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി എ ബി ഡിവില്ലിയേഴ്സിന് സ്വന്തം. ഷാർജയിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് നേടിയതോടെയാണ് ഈ റെക്കോർഡ്… Read More »ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

പോയിന്റ് ടേബിളിൽ കൊൽക്കത്തയെ പിന്നിലാക്കി കോഹ്ലിപ്പട

ഷാർജയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 82 റൺസിന്റെ വിജയത്തിന് പുറകെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സീസണിലെ തങ്ങളുടെ അഞ്ചാം വിജയമാണ് ഷാർജയിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂർ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ… Read More »പോയിന്റ് ടേബിളിൽ കൊൽക്കത്തയെ പിന്നിലാക്കി കോഹ്ലിപ്പട

ഡിവില്ലിയേഴ്സ് തകർത്താടി, മികവ് പുലർത്തി ബൗളർമാർ, ബാംഗ്ലൂരിന് തകർപ്പൻ വിജയം

കൊൽക്കത്തയെ 82 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂർ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20… Read More »ഡിവില്ലിയേഴ്സ് തകർത്താടി, മികവ് പുലർത്തി ബൗളർമാർ, ബാംഗ്ലൂരിന് തകർപ്പൻ വിജയം

മുംബൈയ്ക്കെതിരായ പരാജയത്തിന് പുറകെ ഡൽഹിയ്ക്ക് വീണ്ടും തിരിച്ചടി

മുംബൈ ഇന്ത്യൻസിനെതിരായ 5 വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസിന് വീണ്ടും തിരിച്ചടി. പരിക്ക് മൂലം മത്സരം നഷ്ട്ടമായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് അടുത്ത മത്സരത്തിലും കളിക്കാൻ സാധിക്കില്ല. പന്ത് എന്ന് തിരിച്ചെത്തുന്നുമെന്നതിൽ വ്യക്തത വന്നിട്ടില്ലയെന്നും ഒരാഴ്ച്ചത്തെ വിശ്രമം… Read More »മുംബൈയ്ക്കെതിരായ പരാജയത്തിന് പുറകെ ഡൽഹിയ്ക്ക് വീണ്ടും തിരിച്ചടി

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഡീക്കോക്കിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 36… Read More »ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം

വീണ്ടും തിവാട്ടിയ മാജിക്ക്, കൂട്ടിന് പരാഗും, രാജസ്ഥാന് ആവേശ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഹൈദരാബാദ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. ഒരു ഘട്ടത്തിൽ 78/5 എന്ന നിലയിൽ തകർന്ന രാജസ്ഥാനെ രാഹുൽ തിവാട്ടിയ –… Read More »വീണ്ടും തിവാട്ടിയ മാജിക്ക്, കൂട്ടിന് പരാഗും, രാജസ്ഥാന് ആവേശ വിജയം

കൊൽക്കത്ത വിജയം നേടിയത് ചതിയിലൂടെയോ, സുനിൽ നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് അമ്പയർമാർ

സുനിൽ നരെയ്ന്റെ തകർപ്പൻ ബൗളിങ് മികവിലാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ കൊൽക്കത്ത 2 റൺസിന്റെ ആവേശവിജയം നേടിയത്. എന്നാൽ മത്സരത്തിന് പുറകെ ഇപ്പോൾ സുനിൽ നരെയ്ന്റെ ബൗളിങ് ആക്ഷൻ നിയമവിരുദ്ധമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫീൽഡ് അമ്പയർമാർ. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ഇന്ത്യൻ… Read More »കൊൽക്കത്ത വിജയം നേടിയത് ചതിയിലൂടെയോ, സുനിൽ നരെയ്ന്റെ ആക്ഷൻ നിയമവിരുദ്ധമെന്ന് അമ്പയർമാർ

എനിക്ക് ഉത്തരങ്ങളൊന്നുമില്ല, കൊൽക്കത്തയ്ക്കെതിരായ പരാജയത്തെ കുറിച്ച് കെ എൽ രാഹുൽ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പരാജയത്തിന്റെ നിരാശ പങ്കുവെച്ച് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. തനിക്ക് ഉത്തരങ്ങൾ നൽകാൻ ഒന്നും തന്നെയില്ലയെന്നും അടുത്ത ഏഴ് മത്സരങ്ങളിൽ ചില മത്സരങ്ങളിലെങ്കിലും വിജയിക്കാൻ ശ്രമിക്കുമെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു.… Read More »എനിക്ക് ഉത്തരങ്ങളൊന്നുമില്ല, കൊൽക്കത്തയ്ക്കെതിരായ പരാജയത്തെ കുറിച്ച് കെ എൽ രാഹുൽ

ഫോമിൽ തിരിച്ചെത്താൻ പ്രചോദനമായത് ബുംറയ്ക്കെതിരായ ആ സൂപ്പറോവർ ; വിരാട് കോഹ്ലി

ഐ പി എൽ പതിമൂന്നാം സീസണിൽ ഫോം വീണ്ടെടുക്കാൻ സാധിച്ചത് മുംബൈ ഇന്ത്യൻസിനെതിരായ സൂപ്പറോവറോടെയാണെന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. ദുബായിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മത്സരത്തിൽ 52 പന്തിൽ 90 റൺസ് നേടി തകർപ്പൻ പ്രകടനമാണ് കോഹ്ലി… Read More »ഫോമിൽ തിരിച്ചെത്താൻ പ്രചോദനമായത് ബുംറയ്ക്കെതിരായ ആ സൂപ്പറോവർ ; വിരാട് കോഹ്ലി

രോഹിത് ശർമ്മയ്ക്കും റെയ്നയ്ക്കും ശേഷം ആ നേട്ടത്തിൽ എം എസ് ധോണി

ടി20 ക്രിക്കറ്റിൽ 300 സിക്സ് പൂർത്തിയായാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ദുബായിൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നേടിയ സിക്സോടെ ടി20 ക്രിക്കറ്റിൽ 300 സിക്സെന്ന നാഴികകല്ല് എം എസ് ധോണി പിന്നിട്ടത്. ടി20 ക്രിക്കറ്റിൽ 300 സിക്സ്… Read More »രോഹിത് ശർമ്മയ്ക്കും റെയ്നയ്ക്കും ശേഷം ആ നേട്ടത്തിൽ എം എസ് ധോണി

കെയ്ൻ വില്യംസന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 52 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം പുറത്താകാതെ 90 റൺസ് മത്സരത്തിൽ കോഹ്ലി നേടി. ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഏറ്റവും… Read More »കെയ്ൻ വില്യംസന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി, ഗൗതം ഗംഭീറിനൊപ്പമെത്തി കിങ് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ഗൗതം ഗംഭീറിനൊപ്പമെത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി. ദുബായിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ നേടിയ… Read More »ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി, ഗൗതം ഗംഭീറിനൊപ്പമെത്തി കിങ് കോഹ്ലി

കിങ് കോഹ്ലി തിളങ്ങി, മികവ് പുലർത്തി ബൗളർമാരും ; ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 37 റൺസിന്റെ തകർപ്പൻ വിജയം. ബാംഗ്ലൂർ ഉയർത്തിയ 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ. 40… Read More »കിങ് കോഹ്ലി തിളങ്ങി, മികവ് പുലർത്തി ബൗളർമാരും ; ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന് തകർപ്പൻ വിജയം

മത്സരം കൈവിട്ട് പഞ്ചാബ്, കൊൽക്കത്തയ്ക്ക് ആവേശ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിന് 2 റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടാനെ സാധിച്ചുള്ളൂ. 58 പന്തിൽ 78… Read More »മത്സരം കൈവിട്ട് പഞ്ചാബ്, കൊൽക്കത്തയ്ക്ക് ആവേശ വിജയം

യുവതാരത്തെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

രാജസ്ഥാൻ റോയൽസ് യുവ ബാറ്റ്‌സ്മാൻ യശസ്വി ജയ്സ്വാളിനെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരായ 36 പന്തിൽ 34 റൺസ് നേടി പുറത്തായതിന് പുറകെയാണ് ജയ്സ്വാൾ സോഷ്യൽ മീഡിയയിൽ പരിഹഹാസം നേരിട്ടത്. ഇതിലൊരു… Read More »യുവതാരത്തെ പരിഹസിച്ചവർക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം

ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജു തന്നെ, കാരണം വ്യക്തമാക്കി കെവിൻ പീറ്റേഴ്സൺ

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാകാൻ റിഷാബ് പന്തിനേക്കാൾ യോഗ്യൻ മലയാളി താരം സഞ്ജു സാംസനാണെന്ന് മുൻ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്സൺ. റിഷാബ് പന്തിന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കുന്നയില്ലെന്നും ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ സ്ഥിരതയാർന്ന പ്രകടനം പന്തിൽ നിന്നുണ്ടാകണമെന്നും കൂടാതെ… Read More »ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാൻ പന്തിനേക്കാൾ യോഗ്യൻ സഞ്ജു തന്നെ, കാരണം വ്യക്തമാക്കി കെവിൻ പീറ്റേഴ്സൺ

ഷാർജയിലും രാജസ്ഥാന് രക്ഷയില്ല, ഡൽഹിയ്ക്ക് 46 റൺസിന്റെ തകർപ്പൻ വിജയം

ഐ പി എൽ പതിമൂന്നാം സീസണിൽ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. ഷാർജയിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 46 റൺസിനാണ് റോയൽസ് പരാജയപെട്ടത്. ഡൽഹി ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റോയൽസിന് 19.4 ഓവറിൽ 138 റൺസ്… Read More »ഷാർജയിലും രാജസ്ഥാന് രക്ഷയില്ല, ഡൽഹിയ്ക്ക് 46 റൺസിന്റെ തകർപ്പൻ വിജയം

ഐ പി എല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ച് ജസ്പ്രീത് ബുംറ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ മത്സരത്തിൽ ബുംറ നേടി. ഇന്ത്യൻ പ്രീമിയർ ലീഗിലെ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.… Read More »ഐ പി എല്ലിലെ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കുറിച്ച് ജസ്പ്രീത് ബുംറ

ബട്ട്ലറുടെ ഒറ്റയാൾ പ്രകടനം പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 57 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ നാലാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 18.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ബട്ട്ലറുടെ ഒറ്റയാൾ പ്രകടനം പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

മാപ്പ് പോലും പറയാതെ സൈനിയുടെ പരുക്കൻ സ്വഭാവം ; ഗ്രൗണ്ടിൽ ഏറ്റുമുട്ടി സ്റ്റോയിനിസും സൈനിയും ; മനപ്പൂർവ്വം ചെയ്തതെന്ന് സുനിൽ ഗവസ്കർ

ഐപി‌എൽ 2020 സീസണിലെ അഞ്ചാം മത്സരത്തിൽ 59 റൺസിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹിക്ക് അവിശ്വസനീയ വിജയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 196 റൺസ്… Read More »മാപ്പ് പോലും പറയാതെ സൈനിയുടെ പരുക്കൻ സ്വഭാവം ; ഗ്രൗണ്ടിൽ ഏറ്റുമുട്ടി സ്റ്റോയിനിസും സൈനിയും ; മനപ്പൂർവ്വം ചെയ്തതെന്ന് സുനിൽ ഗവസ്കർ

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റനും ഇന്ത്യൻ നായകനുമായ വിരാട് കോഹ്ലി. ടി20 ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാനായ കോഹ്ലി ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന റെക്കോർഡും… Read More »ടി20 ക്രിക്കറ്റിൽ 9000 റൺസ് പൂർത്തിയാക്കി വിരാട് കോഹ്ലി

ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

ഐ പി എൽ 2020 ൽ മങ്കാദിങിൽ ബാറ്റ്‌സ്മാന്മാർക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുൻപേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ… Read More »ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ