Skip to content

മുംബൈയ്ക്കെതിരായ പരാജയത്തിന് പുറകെ ഡൽഹിയ്ക്ക് വീണ്ടും തിരിച്ചടി

മുംബൈ ഇന്ത്യൻസിനെതിരായ 5 വിക്കറ്റിന്റെ പരാജയത്തിന് പുറകെ ഡൽഹി ക്യാപിറ്റൽസിന് വീണ്ടും തിരിച്ചടി.

പരിക്ക് മൂലം മത്സരം നഷ്ട്ടമായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് അടുത്ത മത്സരത്തിലും കളിക്കാൻ സാധിക്കില്ല. പന്ത് എന്ന് തിരിച്ചെത്തുന്നുമെന്നതിൽ വ്യക്തത വന്നിട്ടില്ലയെന്നും ഒരാഴ്ച്ചത്തെ വിശ്രമം പന്തിന് വേണമെന്നും ശക്തമായി തന്നെ പന്ത് തിരിച്ചെത്തുമാണ് പ്രതീക്ഷയെന്നും മുംബൈയ്ക്കെതിരായ മത്സരശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു.

ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയാണ് പന്തിന് പകരക്കാരനായി ടീമിലെത്തിയത്. കാരി ടീമിലെത്തിയതോടെ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ഷിംറോൺ ഹെറ്റ്മയറിനെ ഡൽഹി ഒഴിവാക്കിയിരുന്നു.

ഒക്ടോബർ 14 ന് രാജസ്ഥാൻ റോയൽസിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മത്സരം. മുംബൈയ്ക്കെതിരായ മത്സരത്തിൽ 5 വിക്കറ്റിന് പരാജയപെട്ട ഡൽഹി പോയിന്റ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.

മത്സരത്തിൽ ഡൽഹി ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 36 പന്തിൽ 53 റൺസ് നേടിയ ക്വിന്റൺ ഡീക്കോക്കിന്റെയും 32 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും മികവിലാണ് മുംബൈ ഇന്ത്യൻസ് ഡൽഹിയെ പരാജയപെടുത്തിയത്. ഇഷാൻ കിഷൻ 15 പന്തിൽ 28 റൺസ് നേടി പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 52 പന്തിൽ 69 റൺസ് നേടിയ ശിഖാർ ധവാനും 33 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റനും ശ്രേയസ് അയ്യരുമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.