Skip to content

ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് തകർത്ത് എ ബി ഡിവില്ലിയേഴ്സ്

ഐ പി എല്ലിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി എ ബി ഡിവില്ലിയേഴ്സിന് സ്വന്തം. ഷാർജയിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മാൻ ഓഫ് ദി മാച്ച് നേടിയതോടെയാണ് ഈ റെക്കോർഡ് ഡിവില്ലിയേഴ്സ് സ്വന്തമാക്കിയത്.

21 തവണ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയിട്ടുള്ള വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്‌ലിനെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് ഡിവില്ലിയേഴ്സ് സ്വന്തം പേരിലാക്കിയത്.

മത്സരത്തിൽ 33 പന്തിൽ അഞ്ച് ഫോറും 6 സിക്സുമടക്കം പുറത്താകാതെ 73 റൺസ് ഡിവില്ലിയേഴ്സ് നേടിയിരുന്നു.

ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് മികവിൽ ബാംഗ്ലൂർ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ട്ടത്തിൽ 112 റൺസ് നേടാനെ സാധിച്ചുള്ളൂ.

ബാംഗ്ലൂരിന് വേണ്ടി വാഷിങ്ടൺ സുന്ദർ നാലോവറിൽ 20 റൺസ് വഴങ്ങി 2 വിക്കറ്റും ക്രിസ് മോറിസ് നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റും വീഴ്ത്തി.

വിജയത്തോടെ പോയിന്റ് ടേബിളിൽ കൊൽക്കത്തയെ പിന്നിലാക്കി ബാംഗ്ലൂർ മൂന്നാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമാണ് ബാംഗ്ലൂരിന് മുൻപി ലുള്ളത്. അഞ്ച് വീതം മത്സരങ്ങളിൽ വിജയിച്ച മൂന്ന് ടീമുകൾക്കും 10 പോയിന്റാണ് ഉള്ളത്.