Skip to content

പോയിന്റ് ടേബിളിൽ കൊൽക്കത്തയെ പിന്നിലാക്കി കോഹ്ലിപ്പട

ഷാർജയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 82 റൺസിന്റെ വിജയത്തിന് പുറകെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി വിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സീസണിലെ തങ്ങളുടെ അഞ്ചാം വിജയമാണ് ഷാർജയിൽ നടന്ന മത്സരത്തിൽ ബാംഗ്ലൂർ നേടിയത്.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമാണ് പോയിന്റ് ടേബിളിൽ ബാംഗ്ലൂരിന്റെ മുന്നിലുള്ളത്. മൂന്ന് ടീമുകളും ഏഴ് മത്സരങ്ങളിൽ 5 മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ മാത്രമാണ് മൂന്ന് ടീമും പരാജയമറിഞ്ഞത്.

വിജയത്തോടെ നെറ്റ് റൺറേറ്റ് കാര്യമായി മെച്ചപ്പെടുത്തുവാനും ബാംഗ്ലൂരിന് സാധിച്ചു. മത്സരത്തിന് മുൻപ് -0.82 ആയിരുന്ന റൺറേറ്റ് മത്സരശേഷം – 0.11 ആയി മാറി. എന്നാൽ മത്സരത്തിലെ പരാജയത്തോടെ +0.02 ആയിരുന്ന കൊൽക്കത്തയുടെ നെറ്റ് റൺറേറ്റ് – 0.57 ആയി കുറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂർ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറിൽ 112 റൺസ് നേടാനെ സാധിച്ചുള്ളൂ.

ബാംഗ്ലൂരിന് വേണ്ടി വാഷിങ്ടൺ സുന്ദർ, ക്രിസ് മോറിസ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 33 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെയും 37 പന്തിൽ 47 റൺസ് നേടിയ ആരോൺ ഫിഞ്ചിന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.