Skip to content

വരവറിയിച്ച് ക്രിസ് ഗെയ്ൽ, ബാംഗ്ലൂരിനെതിരെ അവസാന പന്തിൽ വിജയം നേടി കിങ്‌സ് ഇലവൻ പഞ്ചാബ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് 8 വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് മറികടന്നു.

പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ കെ എൽ രാഹുൽ 49 പന്തിൽ പുറത്താകാതെ 61 റൺസും മായങ്ക് അഗർവാൾ 25 പന്തിൽ 45 റൺസും ക്രിസ് ഗെയ്ൽ 45 പന്തിൽ 53 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 39 പന്തിൽ 48 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 8 പന്തിൽ 25 റൺസ് മെടുയ ക്രിസ് മോറിസുമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

പഞ്ചാബിന് വേണ്ടി മൊഹമ്മദ് ഷാമി, മുരുകൻ അശ്വിൻ എന്നിവർ 2 വിക്കറ്റ് വീതം നേടി.

ഈ സീസണിൽ ബാംഗ്ലൂരിനെതിരായ പഞ്ചാബിന്റെ രണ്ടാം വിജയമാണിത്.