Skip to content

നോർക്കിയയല്ല, ഐ പി എല്ലിലെ വേഗതയേറിയ പന്തിന്റെ യഥാർത്ഥ അവകാശി ആ ബൗളർ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ സൗത്താഫ്രിക്കൻ ബൗളർ ആന്റിച്ച് നോർക്കിയ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ജോസ് ബട്ട്ലർക്കെതിരെ 156.2 kmph വേഗതയിൽ നോർക്കിയ എറിഞ്ഞ പന്ത് ഐ പി എൽ ചരിത്രത്തിലെ വേഗതയേറിയ പന്താണെന്ന് വിലയിരുത്തപെട്ടിരുന്നു. എന്നാൽ 2012 ന് ശേഷം ഐ പി എല്ലിലെ ഏറ്റവും വേഗതയേറിയ പന്താണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നോർക്കിയ എറിഞ്ഞത്.

2011 ഐ പി എല്ലിൽ ഡൽഹി ഡെയർ ഡെവിൾസ് ബാറ്റ്‌സ്മാൻ ആരോൻ ഫിഞ്ചിനെതിരെ 157.7 kmph വേഗതയിൽ പന്തെറിഞ്ഞ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഷോൺ ടൈറ്റാണ് ഐ പി എൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞിട്ടുള്ള ബൗളർ.

മത്സരത്തിൽ 13 റൺസിനാണ് രാജസ്ഥാൻ റോയൽസിനെ ഡൽഹി ക്യാപിറ്റൽസ് പരാജയപെടുത്തിയത്. ഡൽഹി ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഡൽഹിയ്ക്ക് വേണ്ടി ആന്റിച്ച് നോർക്കിയ, തുഷാർ ദേശ്പാണ്ഡെ എന്നിവർ 2 വിക്കറ്റ് വീതവും കഗിസോ റബാഡ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.