Skip to content

ആർ സി ബിയ്ക്ക് വേണ്ടി 200 മത്സരങ്ങൾ, ചരിത്രനേട്ടത്തിൽ വിരാട് കോഹ്ലി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയുള്ള കോഹ്ലിയുടെ 200 ആം മത്സരമായിരുന്നു ഷാർജയിൽ നടന്നത്.

ഇതോടെ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടീമിന് വേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ഐ പി എല്ലിൽ ബാംഗ്ലൂരിന് വേണ്ടി 185 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി ചാമ്പ്യൻസ് ലീഗിൽ 15 മത്സരങ്ങളും ആർ സി ബിയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ട്രോഫിയിൽ 424 റൺസ് നേടിയ കോഹ്ലി ഐ പി എല്ലിൽ ബാംഗ്ലൂരിന് വേണ്ടി 5600 ലധികം റൺസ് നേടിയിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 192 മത്സരങ്ങൾ കളിച്ച നായകൻ എം എസ് ധോണിയാണ് കോഹ്ലിക്ക് പുറകിലുള്ള ഇന്ത്യൻ താരം താരം.

ടി20 ക്രിക്കറ്റിൽ ഒരു ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചവർ

  1. വിരാട് കോഹ്ലി – 200 (ആർ സി ബി)
  2. ജെയിംസ് ഹിൽഡ്രെത് – 196 ( സോമർസെറ്റ്)
  3. എം എസ് ധോണി – 192 ( ചെന്നൈ സൂപ്പർ കിങ്‌സ് )
  4. സമിത് പട്ടേൽ – 191 ( നോട്ടിങ്ഹാംഷെയർ)
  5. സുരേഷ് റെയ്ന – 188 ( ചെന്നൈ സൂപ്പർ കിങ്‌സ് )