Skip to content

രോഹിത് ശർമ്മയ്ക്കും റെയ്നയ്ക്കും ശേഷം ആ നേട്ടത്തിൽ എം എസ് ധോണി

ടി20 ക്രിക്കറ്റിൽ 300 സിക്സ് പൂർത്തിയായാക്കി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ദുബായിൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ നേടിയ സിക്സോടെ ടി20 ക്രിക്കറ്റിൽ 300 സിക്സെന്ന നാഴികകല്ല് എം എസ് ധോണി പിന്നിട്ടത്.

ടി20 ക്രിക്കറ്റിൽ 300 സിക്സ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് എം എസ് ധോണി. രോഹിത് ശർമ്മയും സുരേഷ് റെയ്‌നയുമാണ് ധോണിയ്ക്ക് മുൻപ് ടി20 ക്രിക്കറ്റിൽ 300 സിക്സ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ .

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

  1. രോഹിത് ശർമ്മ – 375 സിക്സ്
  2. സുരേഷ് റെയ്‌ന – 311 സിക്സ്
  3. എം എസ് ധോണി – 300 സിക്സ്
  4. വിരാട് കോഹ്ലി – 293 സിക്സ്
  5. യുവരാജ് സിങ് – 261 സിക്സ്

മത്സരത്തിൽ 6 പന്തിൽ 10 റൺസ് നേടിയാണ് എം എസ് ധോണി പുറത്തായത്. ബാംഗ്ലൂരാകട്ടെ 37 റൺസിന് മത്സരം വിജയിക്കുകയും ചെയ്‌തു. സീസണിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം പരാജയമാണിത്.

നാല് വിജയത്തോടെ ബാംഗ്ലൂർ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും 2 വിജയം മാത്രം നേടി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ്.