Skip to content

മാപ്പ് പോലും പറയാതെ സൈനിയുടെ പരുക്കൻ സ്വഭാവം ; ഗ്രൗണ്ടിൽ ഏറ്റുമുട്ടി സ്റ്റോയിനിസും സൈനിയും ; മനപ്പൂർവ്വം ചെയ്തതെന്ന് സുനിൽ ഗവസ്കർ

ഐപി‌എൽ 2020 സീസണിലെ അഞ്ചാം മത്സരത്തിൽ 59 റൺസിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹിക്ക് അവിശ്വസനീയ വിജയമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 196 റൺസ് നേടി.ശേഷം 20 ഓവറിൽ 137/9 എന്ന നിലയിൽ ആർ‌സിബിയെ പിടിച്ചു കെട്ടുകയായിരുന്നു.

ഇത് ഏകപക്ഷീയമായ മത്സരമായിരുന്നുവെങ്കിലും, കളിക്കാർക്കിടയിൽ ചില ചൂടേറിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. 26 പന്തിൽ നിന്ന് 53 റൺസ് വഴങ്ങി ഡിസിക്ക് വേണ്ടി കളിച്ച മാർക്കസ് സ്റ്റോയിനിസ് ആർ‌സി‌ബി പേസർ നവദീപ് സൈനിയുമായി മുഖാമുഖം വരികയായിരുന്നു. ഡിസി ഇന്നിംഗ്‌സിന്റെ 15-ാം ഓവറിൽ സൈനി സ്റ്റോയിനിസിന് അപകടകരമായ ഒരു ബീമർ എറിഞ്ഞതാണ് സംഭവം.

കഴിഞ്ഞയാഴ്ച രാജസ്ഥാൻ റോയൽസിനെതിരെ രാഹുൽ ടെവാടിയയ്കെതിരെ മാരകമായ ഒരു ബീമർ എറിഞ്ഞതിന് ശേഷം സൈനി തിങ്കളാഴ്ച വീണ്ടും സ്റ്റോയിനിസിന് എതിരെ എറിയുകയായിരുന്നു. 15-ാം ഓവറിൽ ഒരു സിക്സും ഒരു ഫോറും പറത്തിയ ഓസ്ട്രേലിയൻ ഓൾ‌റ റൗണ്ടർ സ്റ്റോയിനിസിന് എതിരെ ഫുൾ ടോസ് എറിയുകയായിരുന്നു. ഒഴിഞ്ഞു മാറിയ സ്റ്റോയിനിസിന്റെ വിരലിൽ പന്ത് പതിക്കുകയായിരുന്നു. ശേഷം മാപ്പ് സെയ്നി പറയാത്തത് സ്റ്റോയിനിസിനെ പ്രകോപിപ്പിച്ചത്.

ഫ്രീ-ഹിറ്റ് ഡെലിവറി സ്റ്റോയിനിസ് ബൗണ്ടറിയാക്കി മാറ്റി, പിന്നാലെ സൈനിയെ കോപത്തിൽ ഉറ്റു നോക്കുകയായിരുന്നു. സംഭവത്തിനിടെ കമെന്ററി ബോക്‌സിൽ സുനിൽ ഗവാസ്‌കർ സൈനിയിൽ നിന്നുള്ള ബീമറെ ചോദ്യം ചെയ്യുകയും മനപ്പൂർവ്വം ചെയ്തതാണെന്ന് വിമർശിക്കുകയും ചെയ്തു.

നാലോവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കഗിസൊ റബാഡയും നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലുമാണ് ബാംഗ്ലൂരിനെ തകർത്തത്. ആൻറിച് നോർട്ജെ നാലോവറിൽ 22 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.