Skip to content

ചെന്നൈയ്ക്കെതിരായ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഡേവിഡ് വാർണർ

ടീം കോമ്പിനേഷനിൽ വന്ന പിഴവാണ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരാജയത്തിന് കാരണമായതെന്ന് ക്യാപ്റ്റൻ ഡേവിഡ് വാർണർ. ഒരു ബാറ്റ്‌സ്മാന്റെ കുറവ് മത്സരത്തിൽ നിഴലിച്ചിരുന്നുവെന്നും തുടർന്നുള്ള മത്സരങ്ങളിൽ സാഹചര്യങ്ങൾക്കനുസരിച്ച് ടീമിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുമെന്നും മത്സരശേഷം വാർണർ പറഞ്ഞു.

” ഒരു ബാറ്റ്‌സ്മാനെ കൂടി ഞങ്ങൾക്ക് ആവശ്യമായിരുന്നു. മത്സരം അവസാനം വരെ നീട്ടിക്കൊണ്ടുപോകുവാനാണ് ഞങ്ങൾ ശ്രമിച്ചത്. എന്നാൽ ദുബായിലെ ബൗണ്ടറി വളരെ വലുതാണ്. അതുകൊണ്ട് അത്രതയും എളുപ്പമായിരുന്നില്ല. ഇനിയും കൂടുതൽ മേഖലകളിൽ ഞങ്ങൾ മെച്ചപ്പെടാനുണ്ട്. 160 ചേസ് ചെയ്യാവുന്ന ടോട്ടലാണ് എന്നാൽ അതിൽ കൂടിയാൽ വിജയം നേടുകയെന്നത് പ്രായസമാണ്.

ടീമിൽ ആറോ ഏഴോ ബൗളർമാരുള്ളത് സഹായകരമാണ്. സ്വിങ് ചെയ്യാൻ കഴിവുള്ള ബൗളർമാരെ നേരിടുകയെന്നത് അൽപ്പം പ്രയാസമാണ്. പവർപ്ലേയിൽ പ്രത്യേകിച്ചും. മികച്ച ടീമുകളെ പരാജയപെടുത്തിയാൽ മാത്രമേ പോയിന്റ് ടേബിളിൽ മുന്നിലെത്താൻ സാധിക്കൂ. ഇനിയുള്ള മത്സരങ്ങൾ ഞങ്ങൾക്ക് നേരിടാനുള്ളത് മുന്നിലുള്ള ടീക്കുകളെയാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാറാണ്. ” ഡേവിഡ് വാർണർ പറഞ്ഞു.

മത്സരത്തിൽ 20 റൺസിനാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് പരാജയപെട്ടത്.

ചെന്നൈ ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് നിശ്‌ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് നേടാനെ സാധിച്ചുള്ളൂ.