Skip to content

ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി, ഗൗതം ഗംഭീറിനൊപ്പമെത്തി കിങ് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടുന്ന ബാറ്റ്‌സ്മാനെന്ന നേട്ടത്തിൽ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ ഗൗതം ഗംഭീറിനൊപ്പമെത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലി.

ദുബായിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടന്ന മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ നേട്ടത്തിൽ ഗംഭീറിനൊപ്പം കോഹ്ലിയെത്തിയത്‌. ക്യാപ്റ്റനായി ഐ പി എല്ലിൽ കോഹ്ലി നേടുന്ന 31 ആം ഫിഫ്റ്റിയാണിത്.

ഐ പി എല്ലിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഫിഫ്റ്റി നേടിയ ബാറ്റ്‌സ്മാന്മാർ

  1. വിരാട് കോഹ്ലി – 31 (115 ഇന്നിങ്‌സ് )
  2. ഗൗതം ഗംഭീർ – 31 ( 125 ഇന്നിങ്‌സ് )
  3. എം എസ് ധോണി – 22 (160 ഇന്നിങ്‌സ് )
  4. ഡേവിഡ് വാർണർ – 22 ( 53 ഇന്നിങ്‌സ് )
  5. രോഹിത് ശർമ്മ – 21 ( 109 ഇന്നിങ്‌സ് )

മത്സരത്തിൽ 52 പന്തിൽ 4 ഫോറും 4 സിക്‌സുമടക്കം 90 റൺസ് കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നു.

37 റൺസിനായിരുന്നു മത്സരത്തിൽ ബാംഗ്ലൂരിന്റെ വിജയം.

വിരാട് കോഹ്ലിയുടെ മികവിൽ ബാംഗ്ലൂർ ഉയർത്തിയ 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ.

40 പന്തിൽ 42 റൺസ് നേടിയ അമ്പാട്ടി റായുഡുവും 33 റൺസ് നേടിയ ജഗദീഷനും മാത്രമേ ചെന്നൈ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ബാംഗ്ലൂരിന് വേണ്ടി ക്രിസ് മോറിസ് നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റും നേടി.