Skip to content

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഡീക്കോക്കിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 5 വിക്കറ്റിന്റെ വിജയം.

മത്സരത്തിൽ ഡൽഹി ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 36 പന്തിൽ 53 റൺസ് നേടിയ ക്വിന്റൺ ഡീക്കോക്കിന്റെയും 32 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും മികവിലാണ് മുംബൈ ഇന്ത്യൻസ് ഡൽഹിയെ പരാജയപെടുത്തിയത്. ഇഷാൻ കിഷൻ 15 പന്തിൽ 28 റൺസ് നേടി പുറത്തായി.

ഡൽഹിയ്ക്ക് വേണ്ടി കഗിസൊ റബാഡ 2 വിക്കറ്റും അക്ഷർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 52 പന്തിൽ 69 റൺസ് നേടിയ ശിഖാർ ധവാനും 33 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റനും ശ്രേയസ് അയ്യരുമാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.

വിജയത്തോടെ പോയിന്റ് ടേബിളിൽ മുംബൈ ഇന്ത്യൻസ് ഒന്നാം സ്‌ഥാനത്തെത്തി.