Skip to content

വീണ്ടും തിവാട്ടിയ മാജിക്ക്, കൂട്ടിന് പരാഗും, രാജസ്ഥാന് ആവേശ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 5 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഹൈദരാബാദ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു.

ഒരു ഘട്ടത്തിൽ 78/5 എന്ന നിലയിൽ തകർന്ന രാജസ്ഥാനെ രാഹുൽ തിവാട്ടിയ – റിയാൻ പരാഗ് കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്.

ഇരുവരും ആറാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്തു. റിയാൻ പരാഗ് 26 പന്തിൽ 42 റൺസും രാഹുൽ തിവാട്ടിയ 28 പന്തിൽ 45 റൺസും നേടി പുറത്താകാതെ നിന്നു.

തുടർച്ചയായ നാല് പരാജയങ്ങൾക്ക് ശേഷം രാജസ്ഥാൻ നേടുന്ന ആദ്യ വിജയമാണിത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 44 പന്തിൽ 54 റൺസ് നേടിയ മനീഷ് പാണ്ഡെയും 38 പന്തിൽ 48 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.