Skip to content

മത്സരം കൈവിട്ട് പഞ്ചാബ്, കൊൽക്കത്തയ്ക്ക് ആവേശ വിജയം

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈസേഴ്‌സിന് 2 റണ്ണിന്റെ ആവേശവിജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടാനെ സാധിച്ചുള്ളൂ.

58 പന്തിൽ 78 റൺസ് നേടിയ കെ എൽ രാഹുലും, 39 പന്തിൽ 56 റൺസ് നേടിയ മായങ്ക് അഗർവാളും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ 144/1 ശക്തമായ നിലയിൽ നിന്നാണ് പഞ്ചാബ് മത്സരം കൈവിട്ടത്.

കൊൽക്കത്തയ്ക്ക് വേണ്ടി പ്രസീദ് കൃഷ്ണ മൂന്ന് വിക്കറ്റും സുനിൽ നരെയ്ൻ 2 വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ 29 പന്തിൽ 58 റൺസ് നേടിയ ദിനേശ് കാർത്തിക്കും, 47 പന്തിൽ 57 റൺസ് നേടിയ ശുഭ്മാൻ ഗില്ലുമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.