Skip to content

കെയ്ൻ വില്യംസന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. 52 പന്തിൽ നാല് ഫോറും നാല് സിക്സുമടക്കം പുറത്താകാതെ 90 റൺസ് മത്സരത്തിൽ കോഹ്ലി നേടി.

ഈ പ്രകടനത്തോടെ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് കോഹ്ലി സ്വന്തം പേരിലാക്കി. 2018 ൽ ചെന്നൈയ്ക്കെതിരെ 51 പന്തിൽ 84 റൺസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായിരുന്ന കെയ്ൻ വില്യംസന്റെ റെക്കോർഡാണ് കോഹ്ലി തകർത്തത്.

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ക്യാപ്റ്റന്മാർ

  1. വിരാട് കോഹ്ലി – 90 *
  2. കെയ്ൻ വില്യംസൺ – 84
  3. ബ്രണ്ടൻ മക്കല്ലം – 81
  4. ഷെയ്ൻ വാട്സൻ – 73
  5. വിരാട് കോഹ്ലി – 73

മത്സരത്തിൽ ചെന്നൈയെ ബാംഗ്ലൂർ 37 റൺസിനാണ് പരാജയപെടുത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി മികവിൽ ബാംഗ്ലൂർ ഉയർത്തിയ 170 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ.

വിജയത്തോടെ പോയിന്റ് ടേബിളിൽ ബാംഗ്ലൂർ നാലാം സ്ഥാനത്തെത്തി.