Skip to content

ബട്ട്ലറുടെ ഒറ്റയാൾ പ്രകടനം പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 57 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ നാലാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 18.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

44 പന്തിൽ 77 റൺസ് നേടിയ ജോസ് ബട്ട്ലർ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിരയിൽ തിളങ്ങിയത്. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 6 റൺസും സഞ്ജു സാംസൺ റൺസൊന്നും നേടാതെയും പുറത്തായി.

മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും ട്രെൻഡ് ബോൾട്ട്, ജെയിംസ് പാറ്റിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ 47 പന്തിൽ 79 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 23 പന്തിൽ 35 റൺസും ഹാർദിക് പാണ്ഡ്യ 19 പന്തിൽ 30 റൺസും നേടി.