Skip to content

ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തണം, രവി ശാസ്ത്രി

എ ബി ഡിവില്ലിയേഴ്സിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്താനുള്ള യഥാർത്ഥ സമയം ഇതാണെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. കൊൽക്കത്തയ്ക്കെതിരായ ഡിവില്ലിയേഴ്സിന്റെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തണമെന്ന് രവി ശാസ്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചത്.

കഴിഞ്ഞ രാത്രിയിലെ ഡിവില്ലിയേഴ്സിന്റെ പ്രകടനം അസാധാരണമായിരുന്നുവെന്നും ക്രിക്കറ്റ് ലോകത്തിന് ഡിവില്ലിയേഴ്സിനെ വേണമെന്നും വിരമിക്കൽ പിൻവലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഡിവില്ലിയേഴ്സ് തിരിച്ചെത്തണമെന്നും ട്വിറ്ററിൽ രവി ശാസ്ത്രി കുറിച്ചു.

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് 2018 ലാണ് ഡിവില്ലിയേഴ്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. 2019 ലോകകപ്പിൽ ഡിവില്ലിയേഴ്സിന്റെ അഭാവത്തിൽ കളിക്കാനിറങ്ങിയ സൗത്താഫ്രിക്ക ദയനീയ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ച്ചവെച്ചത്. 2020 ൽ ഓസ്‌ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പിൽ സൗത്താഫ്രിക്കയ്ക്ക് തിരിച്ചെത്തുവാൻ ഡിവില്ലിയേഴ്സ് തയ്യാറെടുത്തുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ടൂർണമെന്റ് മാറ്റിവെച്ചത് താരത്തിന് തിരിച്ചടിയായി.

ഈ ഐ പി എൽ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നും 185.36 ശരാശരിയിൽ 228 റൺസ് ഡിവില്ലിയേഴ്സ് നേടികഴിഞ്ഞു.