Skip to content

Rohit sharma

അന്താരാഷ്ട്ര ടി20 റൺവേട്ടയിൽ ഒപ്പത്തിനൊപ്പം കോഹ്ലിയും രോഹിത് ശർമ്മയും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റൺവേട്ടയിൽ ഒപ്പത്തിനൊപ്പമെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും. 2633 റൺസ് ഇരുവരും ഇതുവരെ അന്താരാഷ്ട്ര ടി20യിൽ നിന്നും നേടിയിട്ടുണ്ട്. മുംബൈയിൽ നടന്ന മത്സരത്തിൽ 34 പന്തിൽ 71 റൺസ് നേടി രോഹിത് ശർമ്മ കോഹ്ലിയെ… Read More »അന്താരാഷ്ട്ര ടി20 റൺവേട്ടയിൽ ഒപ്പത്തിനൊപ്പം കോഹ്ലിയും രോഹിത് ശർമ്മയും

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ കോട്രലിനെതിരെ സിക്സ് പറത്തിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി,… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 399 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് ഒരു സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ… Read More »ആ ചരിത്രനേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് വേണ്ടത് ഒരു സിക്സ് മാത്രം

ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ബ്രയാൻ ലാറയുടെ റെക്കോർഡ് തകർക്കുന്നത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയായിരിക്കുമെന്ന് ഡേവിഡ് വാർണർ. അഡ്ലെയ്ഡിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഡേ നൈറ്റ് ടെസ്റ്റിൽ തകർപ്പൻ ട്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം നടന്ന… Read More »ബ്രയാൻ ലാറയുടെ റെക്കോർഡ് ആര് തകർക്കും ? ഡേവിഡ് വാർണറുടെ മറുപടിയിങ്ങനെ

ഈ ഫിറ്റ്നസ് മതിയോ ? വിമർശകർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി രോഹിത് ശർമ്മ

സ്ഥിരതയില്ലാ നീലക്കുറിഞ്ഞിയാണ് ഇതൊക്കെയായിരുന്നു കുറച്ചുനാൾ വരെ രോഹിത് ശർമ്മയ്ക്കെതിരെയുള്ള വിമർശനങ്ങൾ. തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഹിറ്റ്മാൻ അതിന് മറുപടി നൽകിയപ്പോൾ ഫിറ്റ്നസ് ചില വിമർശകർ ആയുധമാക്കി. ഇപ്പോഴിതാ തകർപ്പൻ ക്യാച്ചിലൂടെ ശേഷിക്കുന്ന വിമർശകർക്കും മറുപടി നൽകിയിരിക്കുകയാണ് ഹിറ്റ്മാൻ. ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെ… Read More »ഈ ഫിറ്റ്നസ് മതിയോ ? വിമർശകർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി രോഹിത് ശർമ്മ

മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഡബിൾ സെഞ്ചുറി കുറിച്ചതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ ഒരു ടീമിലെ ബാറ്റ്സ്മാന്മാർ ഡബിൾ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് സൗത്താഫ്രിയ്ക്കെതിരായ ടെസ്റ്റ്… Read More »മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 398 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് രണ്ട് സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ… Read More »ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഇംഗ്ലണ്ട് 76 റൺസിന് വിജയിച്ച മത്സരത്തിൽ 41 പന്തിൽ 91 റൺസ് മോർഗൻ നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര… Read More »രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിലെ തന്റെ നൂറാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 43 പന്തിൽ ആറ് ഫോറും ആറ് സിക്സുമടക്കം 85 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന… Read More »അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് രോഹിത് ശർമ്മ ; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെയും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ അവസാന മത്സരത്തിൽ സെഞ്ചുറി… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് രോഹിത് ശർമ്മ ; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെയും

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് ; വെസ്റ്റിൻഡീസ് താരത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തം പേരിലാക്കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ… Read More »ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് ; വെസ്റ്റിൻഡീസ് താരത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിൽ തുടർച്ചയായ ഏഴ് ഇന്നിങ്സിൽ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. തുടർച്ചയായ ആറ് ഇന്നിങ്സുകളിൽ 50 + സ്കോർ നേടിയ… Read More »രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും… Read More »രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പുതുഓപ്പണിങ് സഖ്യം. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ആറ് സിക്സ് വീതം 12 സിക്സുകൾ ആദ്യ ഇന്നിങ്സിൽ പറത്തി. ഇതോടെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ… Read More »പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും മായങ്ക് അഗർവാളും കാഴ്ച്ച വെച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 176 റൺസും മായങ്ക് അഗർവാൾ 215 റൺസും നേടിയാണ്… Read More »2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ക്യാപ്റ്റൻസി മികവിന് പിന്നിൽ എം എസ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യമാണെന്ന് മുൻ ഇന്ത്യൻ തരാം ഗൗതം ഗംഭീർ . ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി വിലയിരുത്തപെടുന്ന  എം എസ്  ധോണി 2007 ലും 2011 ലും ഇന്ത്യയ്ക്ക്… Read More »കോഹ്ലി മികച്ച ക്യാപ്റ്റനായത് ധോണിയും രോഹിത് ശർമ്മയും ടീമിൽ ഉള്ളതുകൊണ്ട് ; ഗൗതം ഗംഭീർ

ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും കുൽദീപ് യാദവിനെയും ഒപ്പം രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിൽ അവിശ്വസനീയ റെക്കോർഡാണ് അശ്വിനുള്ളത്. 11 മത്സരത്തിൽ നിന്നും… Read More »ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റ്സ്മാനാകാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും ; ഷൊഹൈബ് അക്തർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലുള്ള ഇന്ത്യൻ ഇലവനിൽ രോഹിത് ശർമ്മയ്ക്കും അവസരം നൽകണമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ” ഇതിനുമുൻപും രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അവസരം ലഭിച്ചിരുന്നു എന്നാൽ ആ അവസരം വിനിയോഗിക്കാൻ അവന്… Read More »ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റ്സ്മാനാകാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും ; ഷൊഹൈബ് അക്തർ

ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 34 ഇന്നിങ്‌സിൽ നിന്നും ഈ നാഴികകല്ല് പിന്നിട്ട കോഹ്ലി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒരു ടീമിനെതിരെ 2000… Read More »ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ പതിനൊന്നാം ഓവറിൽ സുനിൽ നരെയയ്ൻ എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ… Read More »അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

ഫിഫ്റ്റിയുമായി രോഹിത് ശർമ്മ ;ഇന്ത്യയ്ക്ക് മികച്ച സ്കോർ

രോഹിത് ശർമ്മയുടെ ഫിഫ്റ്റി മികവിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടി. 51 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 67 റൺസ് രോഹിത്… Read More »ഫിഫ്റ്റിയുമായി രോഹിത് ശർമ്മ ;ഇന്ത്യയ്ക്ക് മികച്ച സ്കോർ

ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യൻ ടീമിനെ മുന്നിലെത്തിക്കാൻ

ഞങ്ങൾ ജീവിക്കുന്നതും ശ്വാസിക്കുന്നതും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉന്നതിയിലെത്തിക്കാനാണെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് ശർമ്മയുമായുള്ള ഭിന്നതകളെ പറ്റിയുള്ള ചോദ്യത്തിന് മറുപടിപറയുകയായിരുന്നു വിരാട് കോഹ്ലി. രോഹിത് ശർമ്മയുമായുള്ള ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും… Read More »ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യൻ ടീമിനെ മുന്നിലെത്തിക്കാൻ

അടുത്ത ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണം ; മുൻ ഇന്ത്യൻ താരം

ലോകകപ്പിലെ പരാജയത്തിന് പുറകെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി വിരാട് കോഹ്ലി ഒഴിയണമെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് താരം വസിം ജാഫർ. 2023 ൽ ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ജാഫർ പങ്കുവെച്ചു.… Read More »അടുത്ത ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണം ; മുൻ ഇന്ത്യൻ താരം

സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ വാർണറും രോഹിത് ശർമ്മയും

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിൽ തന്നെ തുടരും. ഈ ലോകകപ്പിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ഈ റെക്കോർഡ്… Read More »സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ വാർണറും രോഹിത് ശർമ്മയും

എപ്പോഴും കോഹ്ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ പരാജയത്തിൽ നിരാശ രേഖപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബാറ്റിങ്ങിൽ എപ്പോഴും രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും മറ്റു കളിക്കാർക്കും അവരുടെതായ ഉത്തരവാദിത്വം ഉണ്ടെന്നും മത്സരശേഷം സച്ചിൻ പറഞ്ഞു. ” യാതൊരു സംശയവും കൂടാതെ 240… Read More »എപ്പോഴും കോഹ്ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ