Skip to content

രണ്ടാം ഇന്നിങ്സിലും സെഞ്ചുറി ; അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ.
ആദ്യ ഇന്നിങ്സിൽ 176 റൺസും രണ്ടാം ഇന്നിങ്സിൽ 127 റൺസും നേടിയ രോഹിത് ശർമ്മ ടെസ്റ്റ് ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും സ്വന്തമാക്കി.

2009 ൽ ന്യൂസിലാൻഡിനെതിരെ രണ്ട് ഇന്നിങ്സിൽ നിന്നുമായി 215 റൺസ് നേടിയ മുൻ ശ്രീലങ്കൻ ബാറ്റ്സ്മാൻ തിലകരത്നെ ദിൽഷന്റെ റെക്കോർഡാണ് രോഹിത് ശർമ്മ തകർത്തത്.