Skip to content

രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ.

ഇംഗ്ലണ്ട് 76 റൺസിന് വിജയിച്ച മത്സരത്തിൽ 41 പന്തിൽ 91 റൺസ് മോർഗൻ നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ടീം വിജയിച്ച മത്സരങ്ങളിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ രോഹിത് ശർമ്മയ്ക്കൊപ്പം മോർഗനെത്തി. ആറ് തവണ ഇരുവരും ടീം വിജയിച്ച മത്സരങ്ങളിൽ 50+ സ്കോർ നേടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്.

രസകരമെന്തെന്നാൽ ഇരുവരും ക്യാപ്റ്റനായി ആറ് മത്സരങ്ങളിൽ മാത്രമാണ് 50+ സ്കോർ നേടിയിരിക്കുന്നത്. അതിൽ ആറ് തവണയും ടീം വിജയിക്കുകയും ചെയ്തു.