Skip to content

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ടി20യിൽ 99 മത്സരങ്ങൾ കളിച്ച രോഹിത് ശർമ്മ രാജ്കോട്ടിൽ നടക്കുന്ന മത്സരത്തോടെ അന്താരാഷ്ട്ര ടി20യിൽ 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറും. പാകിസ്ഥാൻ ഓൾ റൗണ്ടർ ഷൊഹൈബ് മാലിക്ക് മാത്രമാണ് ഇതുവരെ അന്താരാഷ്ട്ര ടി20യിൽ 100 മത്സരങ്ങൾ കളിച്ചിട്ടുള്ളത്.

നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പിന്നിലാക്കി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ തരാമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു.

പരമ്പരയിൽ 1-0 ന് പുറകിലുള്ള ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്.