Skip to content

ഐ പി എൽ 2020 ; താരലേലം ഡിസംബർ 19 ന് കൊൽക്കത്തയിൽ

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനുള്ള താരലേലം ഡിസംബർ 19 ന് കൊൽക്കത്തയിൽ നടക്കും. ഇതാദ്യമായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിന് കൊൽക്കത്ത വേദിയാകുന്നത്. ഐ പി എൽ 2019 ൽ ഓരോ ടീമിനും 82 കോടിയാണ് താരങ്ങളെ വാങ്ങുവാൻ അനുവദിച്ചിരുന്നത്. എന്നാൽ 2020 സീസണിൽ തുക 85 കോടിരൂപയാക്കി ഉയർത്തിയിട്ടുണ്ട്.

ഡൽഹി ക്യാപിറ്റൽസിനാണ് നിലവിൽ ഏറ്റവും കൂടുതൽ ഫണ്ട് ബാക്കിയുള്ളത്. 8.2 കോടി രൂപ ഡൽഹിയ്ക്ക് ലേലത്തിൽ ഉപയോഗിക്കാം. രാജസ്ഥാൻ റോയൽസ് – 7.15 കോടി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് – 6.05 കോടി എന്നീ ടീമുകളാണ് ഡൽഹിയ്ക്ക് പുറകിലുള്ളത്.

ചെന്നൈ സൂപ്പർ കിങ്‌സിന് 3.2 കോടിയും മുംബൈ ഇന്ത്യൻസിന് 3.55 കോടിയും കിങ്‌സ് ഇലവൻ പഞ്ചാബിന് 3.7 കോടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 1.80 കോടിയും സൺറൈസേഴ്‌സ് ഹൈദരാബാദിന് 5.30 കോടിയും ലേലത്തിൽ ചിലവഴിക്കാം.