Skip to content

ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം പരമ്പരയും സ്വന്തമാക്കി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറ് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 42.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 63 പന്തിൽ 74 റൺസ് നേടിയ സ്‌മൃതി മന്ദാന, 92 പന്തിൽ 69 റൺസ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 141 റൺസ് കൂട്ടിച്ചേർത്തു.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. സ്‌മൃതി മന്ദാനയാണ് കളിയിലെ താരം.

പരമ്പര നഷ്ട്ടപ്പെട്ടുവെങ്കിലും മൂന്ന് മത്സരത്തിൽ നിന്നും 64.33 ശരാശരിയിൽ 193 റൺസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ സ്റ്റാഫാനി ടെയ്‌ലർ പ്ലേയർ ഓഫ് ദി സീരീസ് സ്വന്തമാക്കി.