Skip to content

ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 398 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് രണ്ട് സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കാം.

വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ലും (534), മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയും (476) മാത്രമാണ് ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടിയിട്ടുള്ളത്. നിലവിൽ 398 സിക്സുകളോടെ മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിനൊപ്പം നിലവിൽ മൂന്നാം സ്ഥാനത്താണ് രോഹിത് ശർമ്മ.

പരമ്പരയിൽ ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ് ഇന്ത്യയും ബംഗ്ലാദേശും. അതുകൊണ്ട് തന്നെ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ആവേശപോരാട്ടത്തിൽ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.