Skip to content

ജീവിക്കുന്നതും ശ്വസിക്കുന്നതും ഇന്ത്യൻ ടീമിനെ മുന്നിലെത്തിക്കാൻ

ഞങ്ങൾ ജീവിക്കുന്നതും ശ്വാസിക്കുന്നതും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉന്നതിയിലെത്തിക്കാനാണെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ രോഹിത് ശർമ്മയുമായുള്ള ഭിന്നതകളെ പറ്റിയുള്ള ചോദ്യത്തിന് മറുപടിപറയുകയായിരുന്നു വിരാട് കോഹ്ലി.

രോഹിത് ശർമ്മയുമായുള്ള ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഒരേസമയം ഈ വാർത്തകൾ അമ്പരിപ്പിക്കുന്നതും അപമാനകരവുമാണെന്നും എന്നാൽ ഇത്തരം വാർത്തകൾ ഇന്ത്യൻ ടീമിനെ ബാധിക്കുകയില്ലെന്നും കോഹ്ലി വ്യക്തമാക്കി.

” ഒരു വ്യക്തിയെ ഇഷ്ട്ടപെടാതെയിരിക്കുകയോ അഭിപ്രായഭിന്നത ഉണ്ടായാലോ അക്കാര്യം എന്റെ മുഖത്തോ പെരുമാറ്റത്തിലോ ഉണ്ടാകും അത്തരത്തിലുള്ള വ്യക്തിയാണ് ഞാൻ. എല്ലാ അവസരത്തിലും രോഹിത് ശർമ്മയെ ഞാൻ പ്രശംസിച്ചിട്ടുണ്ട്. അവൻ അത്രത്തോളം മികച്ച താരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആർക്കാണ് ഇത്തരത്തിലുള്ള വാർത്തകൾ പടച്ചുവിടുന്നതിൽ ഗുണമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങൾ ജീവിക്കുന്നതും ശ്വസിക്കുന്നതും ജോലി ചെയ്യുന്നതും ഇന്ത്യൻ ക്രിക്കറ്റിനെ ഉന്നതിയിലെത്തിക്കാനാണ്. ” വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.