Skip to content

ആദ്യ മത്സരത്തിൽ ആ താരം കളിച്ചേക്കും ; സൂചന നൽകി രോഹിത് ശർമ്മ

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ മുംബൈ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്ന സൂചനനൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മലയാളി താരം സഞ്ജു സാംസൺ, മുംബൈ താരം ശിവം ദുബെ ഇവരിൽ ഒരാൾ തീർച്ചയായും പ്ലേയിങ് ഇലവനിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കിയ രോഹിത് ശർമ്മ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ പിന്തുണയ്ക്കുകയും ചെയ്തു.

” അവനെ ഞങ്ങൾ പിന്തുണയ്ക്കേണ്ടതുണ്ട്. പതിഞ്ചോ ഇരുപതോ ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് റിഷാബ് പന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവന്റെ കാര്യത്തിൽ അന്തിമതീരുമാനടുക്കാൻ ഇനിയും ഏറെ സമയമുണ്ട് ” രോഹിത് ശർമ്മ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിലും ഐ പി എല്ലിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുതെന്നും ശിവം ദുബെയും കഴിഞ്ഞ ഐ പി എൽ മുതൽ ശ്രദ്ധാകേന്ദ്രമാണെന്നും ഒപ്പം നിലവിൽ ടീമിൽ ഒന്നോ രണ്ടോ മത്സരങ്ങൾ മാത്രം കളിച്ച താരങ്ങളുണ്ടെന്നും അവർക്കും അവസരം നൽകേണ്ടതുണ്ടെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.