Skip to content

ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 34 ഇന്നിങ്‌സിൽ നിന്നും ഈ നാഴികകല്ല് പിന്നിട്ട കോഹ്ലി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒരു ടീമിനെതിരെ 2000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ 37 ഇന്നിങ്‌സിൽ നിന്നും 2000 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡാണ് കോഹ്ലി പഴങ്കഥയാക്കിയത്.

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒരു ടീമിനെതിരെ 2000 റൺസ് നേടിയ ബാറ്റ്സ്മാന്മാർ

1. വിരാട് കോഹ്ലി – വെസ്റ്റിൻഡീസ് – 34 ഇന്നിങ്സ്

2. രോഹിത് ശർമ്മ – ഓസ്‌ട്രേലിയ – 37 ഇന്നിങ്‌സ്

3. സച്ചിൻ ടെണ്ടുൽക്കർ – ഓസ്‌ട്രേലിയ – 40 ഇന്നിങ്സ്

4. വിവിയൻ റിച്ചാർഡ്സ് – ഓസ്‌ട്രേലിയ – 44 ഇന്നിങ്സ്

5. വിരാട് കോഹ്ലി – ശ്രീലങ്ക – 44 ഇന്നിങ്‌സ്

6. എം എസ് ധോണി – ശ്രീലങ്ക – 45 ഇന്നിങ്സ്