Skip to content

അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിലെ തന്റെ നൂറാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 43 പന്തിൽ ആറ് ഫോറും ആറ് സിക്സുമടക്കം 85 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കി.

23 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ തന്റെ പതിനെട്ടാം ടി20I ഫിഫ്റ്റി നേടിയത്. അന്താരാഷ്ട്ര ടി20യിലെ ഹിറ്റ്മാന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണിത്.