Skip to content

തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പികളായ മുഷ്ഫിഖുർ റഹിമിനെയും സൗമ്യ സർക്കാറിനെയും വീഴ്ത്തിയ ചഹാൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസിനും സൗത്താഫ്രിയ്ക്കക്കുമെതിരായ ടി20 പരമ്പരകളിൽ നിന്നും ഒഴിവാക്കപെട്ട ചഹാൽ ബംഗ്ലാദേശിനെതിരായ പരമ്പരയോടെയാണ് ടി20 ടീമിൽ തിരിച്ചെത്തിയത്. ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കപെട്ട സമയത്ത് നനഞ്ഞ പന്ത് കൊണ്ട് ബൗൾ ചെയ്യാൻ പരിശീലിച്ചുവെന്നും അത് ഈ മത്സരത്തിൽ ഗുണകരമായെന്നും മത്സരശേഷം ചഹാൽ പറഞ്ഞു. സ്റ്റമ്പിങിൽ പിഴവുകൾ സംഭവിക്കുകയെന്നത് സ്വഭാവികമാണെന്നും അതിൽ പന്തിനെ കുറ്റപ്പെടുത്താനാവില്ലെന്നും നിരവധി തവണ ക്യാച്ചുകൾ താനും നഷ്ട്ടപെടുത്തിയിട്ടുണ്ടെന്നും അത് നിർഭാഗ്യം കൊണ്ട് മാത്രമാണെന്നും ചഹാൽ കൂട്ടിച്ചേർത്തു.