Skip to content

പാകിസ്ഥാനെ ചുരുക്കികെട്ടി ഓസ്‌ട്രേലിയ ; വിജയലക്ഷ്യം 107 റൺസ്

പാകിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ഓസ്‌ട്രേലിയക്ക് 107 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 106 റൺസ് നേടാനെ സാധിച്ചുള്ളൂ. 37 പന്തിൽ 45 റൺസ് നേടിയ ഇഫ്തിഖറും 14 റൺസ് നേടിയ ഇമാം ഉൾ ഹക്കും മാത്രമാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത്.

ഓസ്‌ട്രേലിയക്ക് വേണ്ടി കെയ്ൻ റിച്ചാർഡ്സൺ മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് സീൻ അബോട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതവും ആഷ്ട്ടൺ അഗർ ഒരു വിക്കറ്റും നേടി. മത്സരത്തിൽ 1-0 ന് മുൻപിലുള്ള ഓസ്‌ട്രേലിയക്ക് മത്സരത്തിൽ വിജയം നേടിയാൽ പരമ്പര സ്വന്തമാക്കാം..