Skip to content

ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും കുൽദീപ് യാദവിനെയും ഒപ്പം രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.

വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിൽ അവിശ്വസനീയ റെക്കോർഡാണ് അശ്വിനുള്ളത്. 11 മത്സരത്തിൽ നിന്നും 60 വിക്കറ്റും 11 ഇന്നിങ്‌സിൽ നിന്നും 50 ന് മുകളിൽ ശരാശരിയിൽ 552 റൺസും വിൻഡീസിനെതിരെ നേടിയിട്ടുണ്ട്.

അവസാന ടെസ്റ്റ് മത്സരത്തിൽ ഫ്ലാറ്റ് പിച്ചായിരുന്നിട്ടും 99 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ കുൽദീപ് യാദവിന് സാധിച്ചിരുന്നെന്നും വെസ്റ്റിൻഡീസിനെതിരായ അശ്വിന്റെ പ്രകടനം ഒഴിവാക്കാൻ സാധിക്കാത്ത വിധമാണെന്നും സെലക്ഷനിൽ കോഹ്ലി കൂടുതൽ സ്ഥിരത പുലർത്തണമെന്നും പ്ലേയേഴ്സിനെ ടീമിൽ ഉൾപ്പെടുത്തി കൂടുതൽ അവസരങ്ങൾ നൽകിയാൽ മാത്രമേ അവർക്ക് ആത്മവിശ്വാസം നൽകാൻ സാധിക്കൂയെന്നും ഗാംഗുലി പറഞ്ഞു.