Skip to content

ഫിഫ്റ്റിയുമായി ജഡേജ ; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസിന് പുറത്ത്

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസ് നേടി പുറത്ത്. ഫിഫ്റ്റി നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ സമ്മാനിച്ചത്. അജിങ്ക്യ രഹാനെ 81 റൺസും രവീന്ദ്ര ജഡേജ 58 റൺസും നേടി. 44 റൺസ് നേടിയ കെ എൽ രാഹുൽ, 32 റൺസ് നേടിയ ഹനുമാ വിഹാരി, 24 റൺസ് നേടിയ റിഷാബ് പന്തും ഭേദപെട്ട പ്രകടനം കാഴ്ച്ചവെച്ചു.

വെസ്റ്റിൻഡീസിന് വേണ്ടി കേമാർ റോച്ച് നാല് വിക്കറ്റും ഷാന്നോൺ ഗബ്രിയേൽ മൂന്ന് വിക്കറ്റും റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റും ജേസൺ ഹോൾഡർ ഒരു വിക്കറ്റും നേടി.