CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

തുടർച്ചയായ മൂന്നാം ഫിഫ്റ്റിയുമായി ലാബുഷെയ്ൻ ; ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക് രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ 283 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട് . 112 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 171 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് . 53 റൺസ് നേടിയ മാർനസ് ലാബുഷെയ്നും 2 റൺ നേടിയ ജെയിംസ് പാറ്റിൻസനുമാണ് ക്രീസിലുള്ളത്. ലാബുഷെയ്ന്റെ തുടർച്ചയായി മൂന്നാം ഫിഫ്റ്റിയാണിത്. 23 റൺസ് നേടിയ ഉസ്മാൻ ഖവാജ, 25 റൺസ് നേടിയ ട്രാവിസ് ഹെഡ്, 33 റൺസ് നേടിയ മാത്യൂ വേഡ് എന്നിവർ ലാബുഷെയ്ന് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ടിം പെയ്നും ഡേവിഡ് വാർണർക്കും റണ്ണൊന്നും നേടാൻ സാധിച്ചില്ല. ഓപ്പണർ മാർക്കസ് ഹാരിസ് 19 റൺസ് നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്‌സ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ രണ്ട് വിക്കറ്റ് വീതവും ക്രിസ് വോക്‌സ്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 67 റൺസിന് ഓൾ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസൽവുഡ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് പാറ്റിൻസൺ എന്നിവരാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്.

Get real time updates directly on you device, subscribe now.

Leave a Reply