Skip to content

1948 ന് ശേഷം ഇതാദ്യം ; ഇംഗ്ലണ്ടിന് നാണക്കേടിന്റെ റെക്കോർഡ്

മൂന്നാം ആഷസിന്റെ ആദ്യ ഇന്നിങ്സിൽ 67 ഓൾ ഔട്ടായതിന് പിന്നാലെ ഇംഗ്ലണ്ടിന് നാണക്കേടിന്റെ റെക്കോർഡ് . 1948 ന് ശേഷം ഇതാദ്യമായാണ് ആഷസിൽ ഇംഗ്ലണ്ട് ഏറ്റവും കുറഞ്ഞ റൺസിൽ കൂടാരം കയറിയത് . 1948 ൽ ഓവലിൽ നടന്ന മത്സരത്തിൽ 52 റൺസിനാണ് പുറത്തായത് .

ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമിട്ടിറങ്ങിയ 67 റൺസ് എടുക്കുന്നതിനിടെ 10 വിക്കറ്റും നഷ്ടമായി . ഇംഗ്ലണ്ട് നിരയില്‍ 12 റണ്‍സെടുത്ത ജോ ഡെന്‍ലിക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത് . ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 179 റണ്‍സിന് പുറത്തായി . ഓസ്‌ട്രേലിയയ്ക്കായി ഹെസൽവുഡ് 5 വിക്കറ്റും പാറ്റ് കമ്മീൻസ് 3 വിക്കറ്റും വീഴ്ത്തി .